സർക്കാർ ജോലി ആണ് ലോകത്തിലെ ഏറ്റവും മികച്ച ജോലി എന്നുവിശ്വസിച്ചിരുന്ന ഒരു തലമുറയുടെ സന്തതിപരമ്പരയിൽപ്പെട്ട ഒരാളാണ് ഞാൻ.
ജോലി എന്നാൽ അത് അമ്പത്തിയാറു വയസ്സ് വരെ ഇരുന്നിടത്തിരുന്നു അടിത്തൂൺ പറ്റാനുള്ള ഒരു കസേര ആണെന്നാണ് അവർ ഞങ്ങളെ പഠിപ്പിച്ചത്.
സുരക്ഷിതത്വം ആയിരുന്നു എല്ലാക്കാലത്തും ജോലിയുടെ മികവ് നിർണയിച്ചിരുന്ന ഘടകം.
എടുക്കുന്ന ജോലിയിൽ നിങ്ങൾ കണ്ടെത്തുന്ന ആനന്ദം അതിനും മീതെ പരിഗണിക്കാനുള്ള ആഡംബരം ഒരുകാലത്തും നമ്മളുടെ ജോലിസാധ്യത നമുക്ക് അനുവദിച്ചു തന്നിരുന്നില്ല.
കിട്ടിയ ജോലിയിൽ എങ്ങനെയും തൂങ്ങിപ്പിടിച്ചു കിടന്നു ആത്മാനന്ദങ്ങളെ ബലികൊടുക്കുന്നവരാണ് നാട്ടിലെ ഏറ്റവും വലിയ മിടുക്കനും മിടുക്കിയും.
ജോലി എന്നുപറയുന്നത് ഒരു ആജീവനാന്ത ഏർപ്പാട് അല്ലെന്നും മനുഷ്യർക്ക് അവരുടെ ആനന്ദങ്ങളുടെ സൂചികകൾക്ക് അനുസരിച്ചു വച്ചുമാറാൻ കൂടിയുള്ളതാണെന്നു മനസ്സിലായത് ഇവിടെ എത്തിയതിനു ശേഷമാണ്.
വെറുതെ ഇരിക്കാൻ കൂടിയുള്ളതാണ് ജീവിതമെന്നു മനസ്സിലായത് അപ്പോഴാണ്.
യാതൊരു കാരണവുമില്ലാതെ ലീവെടുക്കുന്ന മനുഷ്യർ, സംഗീതം പഠിക്കാനായി സബാറ്റിക്കൽ എടുക്കുന്ന മനുഷ്യർ, യാതൊരു കെട്ടുപാടുമില്ലാതെ യാത്ര ചെയ്യാനായി റിസൈന്‍ ചെയ്യുന്ന മനുഷ്യർ, കുട്ടികൾക്കൊപ്പം കളിക്കാനായി എല്ലാ ആഴ്ചയും ലീവെടുക്കുന്ന മനുഷ്യർ. മറ്റാരേക്കാളും അവനവനെ സന്തോഷിപ്പിക്കാൻ ആവതു ശ്രമിക്കുന്ന മനുഷ്യർ, അതിനു പുറത്തുനിന്നാരും വരില്ലെന്നു അറിഞ്ഞു ആത്മാനന്ദങ്ങളുടെ ലോകത്തു അസൂയപ്പെടുത്തുന്ന ജീവിതം നയിക്കുന്ന മനുഷ്യർ.
കഴിഞ്ഞ വർഷം കൂടെ ഉണ്ടായിരുന്ന ഒരു സഹപ്രവർത്തകൻ പെട്ടെന്നൊരു സുപ്രഭാതത്തിൽ രാജിവച്ചു,
അത്രയും പാഷനേറ്റ് ആയി ജോലി ചെയ്തിരുന്ന, അങ്ങനെയൊന്നും കൈവിട്ടുകളയാൻ മനുഷ്യർ ആലോചിക്കാത്ത പൊസിഷനിൽ ഇരിക്കുന്ന ഒരാൾ.
ചോദിച്ചപ്പോൾ പറയുകയാണ്, ഞാൻ സ്‌കൂളിൽ ഡ്രംസ് ടീമിൽ ഉണ്ടായിരുന്നു, അത് തുടർന്ന് പഠിക്കാൻ ഒരു മോഹം തോന്നുന്നു, രണ്ടുവർഷം അതുപഠിക്കാൻ പോകുന്നു.
പഴയ ഒരു മാനേജർ പറഞ്ഞ ഒരു കാര്യം ഞാൻ എപ്പോഴും ഓർക്കും- നിങ്ങൾ വീട്ടിൽ പോകാതിരുന്ന വൈകുന്നേരങ്ങൾ, രാത്രിവൈകുവോളം ഡിന്നർ പോലും വേണ്ടെന്നുവച്ചു പണിയെടുത്ത രാത്രികൾ, എടുക്കാതെ പോയ ലീവുകൾ, വേണ്ടെന്നുവച്ച വെക്കേഷനുകൾ, ജോലിയുടെ പേരിൽ നിങ്ങൾ നഷ്ടപ്പെടുത്തിയ യാതൊന്നും ഈ ലോകത്തു ആരും ഓർത്തിരിക്കാൻ പോകുന്നില്ല. അതുകാരണം നിങ്ങളെ നഷ്ടപ്പെട്ട നിങ്ങളുടെ മക്കളും കുടുംബവും ഒഴികെ.
ജോലി എന്നതും കല്യാണം പോലെ അമ്പേ പരാജയപ്പെട്ടുപോകാൻ സാധ്യത ഉള്ള ഒരു കാര്യമാണ്.
അതു യാതൊന്നിന്റെയും അവസാനമല്ല.
നമ്മളുടെ ആനന്ദമാണ് അതിനെയെല്ലാം നിർണയിക്കുന്ന ഒരേയൊരു ഏകകം.
ജീവിതത്തെ അങ്ങനെയൊരു ആനന്ദമാർഗമാക്കുക.
വേണ്ടെന്നു വയ്ക്കാനും, തോൽവികൾ സ്വീകരിക്കാനും, അതിനും മീതെയാണ് നമ്മൾ എന്ന സത്യത്തെ ഏറ്റവും മുകളിൽ പിടിക്കാനും മക്കളെ പ്രാപ്തരാക്കുക.
ഇഷ്ടമില്ലാത്ത ജോലികൾ ഇട്ടെറിഞ്ഞുപോകാനുള്ള ആത്മവിശ്വാസമാവുക. മറ്റൊന്ന് പരീക്ഷിക്കാനുള്ള ത്രാണിയാവുക, അതൊന്നുമല്ല നിന്റെ വിജയങ്ങളുടെ തോത് തീരുമാനിക്കുന്നത് എന്നും, അതു നിന്റെ മാത്രം ആനന്ദങ്ങൾ ആണെന്നും..
കടപ്പാട് ഷിബു പ്രഭാകരൻ